ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന അപൂർവം കൂട്ടുക്കെട്ടുകളിലൊന്നായി ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് ജോഡികളുടെ ഇന്നിംഗ്സ്. എഡ്ജ്ബാസ്റ്റണിൽ ഇവരുടെ പാർട്ണർഷിപ്പിൽ 368 പന്തുകളിൽ പിറന്നത് 303 റൺസാണ്. സ്ട്രൈക്ക് റൊട്ടേറ്റിംഗിലും സ്ട്രോക് പ്ലേയിലും ഇരു ബാറ്റർമാരും ഒരുപോലെ ശോഭിക്കുന്നതാണ് ഇംഗ്ലണ്ടിന് ഗുണമായത്.
അതുപോലെ മോശം പന്തുകളെ അതിർത്തിവര കടത്താനും ഇരുവരും മടി കാണിക്കുന്നില്ല. ഇതിനിടെ 158 റൺസെടുത്ത ബ്രൂക്കിനെ ആകാശ് ദീപ് ബൗൾഡാക്കിയതാണ് ഇന്ത്യക്ക് അല്പം ആശ്വാസം നൽകിയത്. അതേസമയം ജാമി സ്മിത്ത് 171 റൺസുമായി ക്രീസിലുണ്ട്, ഒപ്പം റണ്ണൊന്നുമെടുക്കാതെ ക്രിസ് വോക്സും. 6 വിക്കറ്റ് നഷ്ടത്തിൽ 392 റൺസെടുത്ത ഇംഗ്ലണ്ട് ഇപ്പോഴും 195 റൺസ് പിന്നിലാണ്( ഈ വാർത്ത നൽകും വരെ)
ആറാം വിക്കറ്റിലോ അതിന് താഴെയോ ഇന്ത്യക്കെതിരെ 200ലേറെ റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയ ആദ്യ ഇംഗ്ലണ്ട് ജോഡിയെന്ന നേട്ടവും ബ്രൂക്കും സ്മിത്തും സ്വന്തമാക്കി. കൂടാതെ ആറാം വിക്കറ്റിൽ ഒന്നിലേറെ തവണ 200 റൺസിന്റെ കൂട്ടുക്കെട്ടുണ്ടായ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം മത്സരമാണിത്. 1955 ലും 2009 ലുമായിരുന്നു നേരത്തെയിത് സംഭവിച്ചത്.















