ന്യൂഡൽഹി: കേരളത്തിലെ വ്യാവസായിക വാണിജ്യ മേഖലയിലും ആതുര ശുശ്രൂഷാ രംഗത്തും മാദ്ധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികളെ ജനം ടിവി ആദരിക്കുന്നു. ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് ഈ മാസം 5 ശനിയാഴ്ച ഡൽഹിയിൽ നടക്കും. ന്യൂഡൽഹി കൊണാട്ട് പ്ലേസ് സൻസദ് മാർഗിലെ എൻ ഡി എം സി കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, റെയിൽവേ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഉദ്ഘടനം ചെയ്ത് പുരസ്‌കാര സമർപ്പണം നടത്തുന്നത്, ആർ എസ് എസ്സിന്റെ മുതിർന്ന പ്രചാരകനും ജനം ടിവി പ്രഭാരിയുമായ എ ജയകുമാർ, ജനം ടിവി ചെയർമാനും പ്രശസ്ത സിനിമ സംവിധായകനുമായ പ്രിയദർശൻ, ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ്‌കുമാർ, ജനം ടിവി എം ഡി ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. മറ്റ് കേന്ദ്ര മന്ത്രിമാരും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ ഭാഗമാകും.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് മേനോൻ, വിൻസ്‌മേര ഗ്രൂപ്പ് സഹസ്ഥാപകൻ ദിനേശ് കാമ്പ്രത്ത്, സമി സബിൻസ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോക്ടർ അഞ്ജു മജീദ്, എസ് പി ഫോർട്ട് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനും എം ഡിയുമായ ഡോ: അശോകൻ എസ് പി, മൈത്ര ഹോസ്പിറ്റൽ സി ഇ ഒ നിഹാജ് ജി മുഹമ്മദ്, മീഡിയ എക്സ് പ്രെഷൻ ചെയര്മാൻ സിബി ജോസഫ് ചാവറ, പോൾമാൻ മീഡിയ എം ഡി ഷൈൻ പോൾ എന്നിവരാണ് അവാർഡ് ജേതാക്കൾ.
ജനം ടിവി സംഘടിപ്പിക്കുന്ന അഞ്ചാമത് ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡാണിത്. സാമൂഹ്യ, വ്യവസായ, രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.
വൈകിട്ട് 5 . 30 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സദസ്സിനോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും.















