ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ SI യെ കൈയ്യേറ്റം ചെയ്ത CPM കൗൺസിലർക്കെതിരെ കേസ്. ഫയർ സ്റ്റേഷൻ വാർഡ് കൗൺസിലറും CPM ഏരിയാ കമ്മറ്റി അംഗവുമായ പി.എ നിസാറിനെതിരെ കേസെടുത്തത് ചങ്ങനാശ്ശേരി പൊലീസ്. ജൂനിയർ SI ടിനുവിനെയാണ് കൗൺസിലർ നിസാർ കൈയ്യേറ്റം ചെയ്തത്.
SI യും പൊലീസുകാരും ചേർന്ന് മർദിച്ചെന്ന് കാണിച്ച് നിസാർ ചികിത്സ തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് BNS 132 , പൊലീസുകാരനെ ഡ്യൂട്ടിക്കിടെ ആക്രമിച്ചു എന്നാരോപിച്ച് KPA ആകട് 117 E എന്നീ വകുപ്പുകൾ പി.എ നിസാറിനെതിരെ ചുമത്തിയിട്ടുണ്ട്.
വാഹന പരിശോധനക്കിടെ എസ്.ഐ ടിനുവിനെ നിസാർ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. എസ്.ഐ മര്‍ദിച്ചെന്നാണ് നിസാറും കൂടെയുള്ളവരും പറയുന്നത് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.















