കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രിമാർക്കെതിരെ ബിജെപിയുടെ പരാതി. മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ, മുൻമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് പരാതി.
അപകടസമയത്തെ മന്ത്രിമാരുടെ പ്രസ്താവന രക്ഷപ്രവർത്തനം വൈകിപ്പിച്ചതിനാലാണ് പരാതി നൽകിയത്.
നഷ്ടപ്പെടുത്തിയ രണ്ടു മണിക്കൂറിൽ ബിന്ദുവിന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കി. കെട്ടിടം ഉപയോഗ ശൂന്യമെന്ന റിപ്പോർട്ട് ഉണ്ടായിട്ടും നടപടി എടുക്കാതിരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് സുമേഷ് കൊല്ലേരി ആണ് പരാതി നൽകിയത്.















