ലോട്ടറി അടിച്ച വിവരം പങ്കുവച്ച് നടൻ ബാല. ഫെയ്സ്ബുക്കിലൂടെയാണ് ബാല സന്തോഷം ആരാധകരെ അറിയിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ 25,000 രൂപയുടെ ഭാഗ്യമാണ് ബാലയെ തേടിയെത്തിയത്.
‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലോട്ടറി ടിക്കറ്റിന്റെ നമ്പറും ഇതിൽ പറയുന്നുണ്ട്. ഒരു മിനിറ്റുള്ള വീഡിയോയുടെ അവസാനം ആർക്കെങ്കിലും നല്ലത് ചെയ്യൂ എന്ന് പറഞ്ഞ് പണം കോകിലയ്‌ക്ക് കൈമാറുന്നുണ്ട്.
നിരവധി പേരാണ് ബാലയ്‌ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവർക്ക് നല്ലത് ചെയ്യാനുള്ള മനസിനെ അഭിനന്ദിക്കുന്നവരുമുണ്ട്. കോകില തന്നെ ഒരു ലോട്ടറി ആണ് ബാലക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്















