പാലക്കാട്: റോഡിലെ വെള്ളം നിറഞ്ഞ കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പതിച്ച വാഴകൾ നട്ട് പ്രതിഷേധം. വാണിയംകുളം മാന്നൂർ റോഡിൽ ബിജെപി പ്രവർത്തകരാണ് വാഴ നട്ടുള്ള പ്രതിഷേധം നടത്തിയത്. നിർമ്മാണത്തിനായി ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടും പണിപൂർത്തിയാകാത്ത റോഡിന്റെ ശോചനീയാവസ്ഥ അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു.
ചെറുകാട്ടുപുലം ശിവക്ഷേത്രത്തിന് സമീപത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങളിലാണ് ബിജെപി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഷൊർണൂർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങളാണ് വാഴകളിൽ പതിച്ചത്. പ്രതിഷേധം ബിജെപി പാർലിമെന്‍ററി പാർട്ടി ലീഡർ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 2021 ലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.