ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിക്കും. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസായ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.
ഇന്ത്യൻ ഏജൻസികളുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി ഏപ്രിൽ 17 നാണ് കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് പാസിയയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ, പ്രത്യേകിച്ച് പോലീസ് സ്റ്റേഷനുകളെയും പൊതു സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പാസിയയെ ദേശീയ അന്വേഷണ ഏജൻസി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പാസിയ പാകിസ്ഥാനിലെ ഐഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നുവെന്നും ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ), ഹർവീന്ദർ സിംഗ് റിൻഡയുടെ ശൃംഖല എന്നിവയുൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകര സംഘടനകളുടെ സജീവ പിന്തുണ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിലെത്തിച്ച് കഴിഞ്ഞാൽ ഹാപ്പി പാസിയെ കോടതികാലിൽ ഹാജരാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) ഉൾപ്പെടെ ഒന്നിലധികം തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുമാണ് തീരുമാനം.