വയനാട്: വനിതാ പോലീസുകാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ വയോധികൻ അറസ്റ്റിൽ. മൈസൂരുവിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മൊട്ടുസൂചി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു. ബത്തേരി മൂലങ്കാവ് സ്വദേശി മാനു എന്ന അഹമ്മദിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 30-ന് എഴുനൂറോളം അംഗങ്ങളുള്ള മൊട്ടുസൂചി വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർമാർക്കെതിരേ ലൈംഗിക ചുവയുള്ള ശബ്ദ സന്ദേശമയച്ചത്. സംഭവത്തിൽ വനിതാ സിവിൽ പോലീസ് ഓഫീസറുടെ പരാതിയിൽ ജൂലായ് ഒന്നിന് ഇയാൾക്കെതിരേ കേസെടുക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ മൈസൂരുവിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.