എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് നടന്ന ചോദ്യം ചെയ്യലിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയയ്‌ക്കും ചെയ്തു. മരട് പൊലീസാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യൽ നടന്നിരുന്നു. ഹൈക്കോടതി പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നാല് മണിക്കൂർ ചോദ്യം ചെയ്തശേഷം പൊലീസ് വിട്ടയച്ചിരുന്നു. തുടർന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.















