യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടു. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയില്‍ അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കാൻ നിർദേശവും നൽകി.
2017 ജൂലായിൽ യെമൻ പൗരനായ തലാൽ അബു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൂട്ടുകാരിയും നിമിഷ പ്രിയയും ചേർന്ന് അബു മഹ്ദിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മേലെയുള്ള ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞു. ഇനി ശേഷിക്കുന്നത് ഒരേയൊരു മാർഗമാണ്. അത് ദിയാ ദനം കൈപ്പറ്റി തലാലിന്റെ കുടുംബം മാപ്പു നൽകുക എന്നത് മാത്രമാണ്. എന്നാൽ ഇതിന് തലാലിന്റെ കുടുംബം തയാറാകുമോ എന്ന് യാതൊരു ഉറപ്പുമില്ലെന്നും ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും
മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.