ഇന്ത്യ-യുഎസ് 'മിനി' വ്യാപാര കരാര്‍ വരുന്നു; പരസ്പര താരിഫ് നടപ്പാക്കുന്നത് ഓഗസ്റ്റ് 1 ലേക്ക് നീട്ടി യുഎസ്, വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Business

ഇന്ത്യ-യുഎസ് ‘മിനി’ വ്യാപാര കരാര്‍ വരുന്നു; പരസ്പര താരിഫ് നടപ്പാക്കുന്നത് ഓഗസ്റ്റ് 1 ലേക്ക് നീട്ടി യുഎസ്, വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ചര്‍ച്ചകളിലെ പുരോഗതി സൂചിപ്പിച്ച് ഇന്ത്യക്ക് മേല്‍ ചുമത്തിയ പരസ്പര താരിഫുകള്‍ മരവിപ്പിച്ച നടപടി ഓഗസ്റ്റ് 1 വരെ യുഎസ് നീട്ടി

Janam Web Desk by Janam Web Desk
Jul 8, 2025, 07:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം ഇന്ത്യയും അമേരിക്കയും ഒരു പരിമിത വ്യാപാര കരാറില്‍ ഒപ്പിടും. താല്‍ക്കാലിക കരാര്‍ ഒപ്പിടാന്‍ ധാരണയായതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സൂചന നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ പ്രഖ്യാപനം ഏതാനും മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയേക്കും.

കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല വ്യാപാര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവെയ്പ്പായിട്ടാണ് ഹ്രസ്വകാല കരാര്‍ വിലയിരുത്തപ്പെടുന്നത്. പരിമിത കരാര്‍ തിരഞ്ഞെടുത്ത മേഖലകളെ ഉള്‍ക്കൊള്ളുമെന്നും ഭാവിയില്‍ വിശാലമായ വ്യാപാര ഉടമ്പടിക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

താരിഫ് നടപ്പാക്കുന്നത് നീട്ടി യുഎസ്

ചര്‍ച്ചകളിലെ പുരോഗതി സൂചിപ്പിച്ച് ഇന്ത്യക്ക് മേല്‍ ചുമത്തിയ പരസ്പര താരിഫുകള്‍ മരവിപ്പിച്ച നടപടി ഓഗസ്റ്റ് 1 വരെ യുഎസ് നീട്ടി. സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടി. ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫ് ചുമത്തുമെന്ന് സ്ഥിരീകരിക്കുന്ന ട്രംപിന്റെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാണ് ഈ രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ബാധകമാവുക.

വിട്ടുവീഴ്ചയില്ലെന്ന് പിയൂഷ് ഗോയല്‍

വ്യാപാര ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോല്‍പ്പാദന മേഖലയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മോദി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ വഴിമുട്ടിയ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.

‘ഏത് രാജ്യവുമായും എന്ത് സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കിയാലും അത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും…ഇന്ന് ലോകം ഇന്ത്യയെ വ്യാപാരവ്യവസായ മേഖലകളില്‍ വിശ്വസനീയമായ പങ്കാളിയായാണ് കാണുന്നത്. ഇന്ത്യയും ഇന്ത്യക്കാരും സത്യസന്ധമായാണ് ബിസിനസ്സ് ചെയ്യുന്നതെന്ന് ആളുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഇന്ത്യയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ലോകം ആഗ്രഹിക്കുന്നത്,’ ഗോയല്‍ വ്യക്തമാക്കി.

Tags: india-us trade dealNarendra Modidonald trumpPIYUSH GOELTariff War
ShareTweetSendShare

More News from this section

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

വെങ്കട്ടരാമന്‍ വെങ്കടേശ്വരന്‍ ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

റിലയന്‍സ് ജിയോയ്‌ക്ക് അങ്ങ് ഈജിപ്റ്റിലുമുണ്ട് സ്വാധീനം

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies