ദശാബ്ദങ്ങള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ആദ്യ 10 ല്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്; മസ്‌ക് ഒന്നാമത്, അംബാനിയുടെ റാങ്ക് 16
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ദശാബ്ദങ്ങള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ആദ്യ 10 ല്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്; മസ്‌ക് ഒന്നാമത്, അംബാനിയുടെ റാങ്ക് 16

ബിസിനസ് മോശമായതു കൊണ്ടോ ആസ്തി ഇടിഞ്ഞതു കൊണ്ടോ അല്ല ഗേറ്റ്‌സ് പട്ടികയില്‍ പിന്തള്ളപ്പെട്ടിരിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 09:03 pm IST
FacebookTwitterWhatsAppTelegram

ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്. വര്‍ഷങ്ങളായി ശതകോടീശ്വര പട്ടികയില്‍ രാജപ്രൗഢിയോടെ വാണിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ 12 ാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്. 124 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. 137 ബില്യണ്‍ ഡോളറുമായി 11 ാം സ്ഥാനത്തുള്ള മൈക്കല്‍ ഡെല്ലിനും 172 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്തുള്ള മുന്‍ മൈക്രോസോഫ്റ്റ് സഹപ്രവര്‍ത്തകനായ സ്റ്റീവ് ബാല്‍മറിനും പിന്നിലാണ് അദ്ദേഹം ഇപ്പോള്‍.

ബിസിനസ് മോശമായതു കൊണ്ടോ ആസ്തി ഇടിഞ്ഞതു കൊണ്ടോ അല്ല ഗേറ്റ്‌സ് പട്ടികയില്‍ പിന്തള്ളപ്പെട്ടിരിക്കുന്നത്. തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനുള്ള തീരുമാനമാണ് ഇതിന് പിന്നില്‍. ഇത് പ്രകാരം ബ്ലൂംബെര്‍ഗ് അദ്ദേഹത്തിന്റെ ആസ്തികള്‍ പുനക്രമീകരിക്കുകയായിരുന്നു. തല്‍ഫലമായി, ഗേറ്റ്‌സിന്റെ സമ്പത്തില്‍ ഏകദേശം 52 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗേറ്റ്‌സ് ബ്ലൂംബെര്‍ഗ് ബില്യണര്‍ ഇന്‍ഡക്‌സിന്റെ ടോപ് ടെന്നില്‍ നിന്ന് പുറത്തായത് അങ്ങനെയാണ്.

ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡയും ഗേറ്റ്‌സ് ഫൗണ്ടേഷന് 60 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. 2045 ഓടെ 200 ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിക്കുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ഫൗണ്ടേഷന്‍ അറിയിച്ചു. അതിനുശേഷം 25 വര്‍ഷം നീണ്ട പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ക്ഷീണിച്ചെങ്കിലും ഒന്നാമന്‍ മസ്‌ക് തന്നെ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിരന്തരം ഉരസുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഒന്നാമത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌കിന്റെ ആസ്തി 346 ബില്യണ്‍ ഡോളറാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 253 ബില്യണ്‍ ഡോളറുമായി രണ്ടാമതുണ്ട്. 248 ബില്യണ്‍ ഡോളറുമായി ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍ മൂന്നാമത്. 244 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് നാലാം സ്ഥാനത്തുണ്ട്. ഗേറ്റ്‌സിന്റെ കീഴില്‍ മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന സ്റ്റീവ് ബാല്‍മര്‍ 172 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്. ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജും (160 ബില്യണ്‍ ഡോളര്‍), സെര്‍ജി ബ്രിനും (150 ബില്യണ്‍ ഡോളര്‍) ആറും എട്ടും സ്ഥാനങ്ങളിലുണ്ട്. ആദ്യ പത്തിലെ ഏക ഫ്രഞ്ച് പൗരനായ ബെര്‍ണാഡ് അര്‍നോള്‍ട്ട് 157 ബില്യണ്‍ ഡോളറുമായി ഏഴാം സ്ഥാനത്ത്. പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റ് 144 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്‍പതാം സ്ഥാനത്തുണ്ട്.എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് പത്താം സ്ഥാനത്തും.

ഇന്ത്യക്കാരില്‍ ഒന്നാമന്‍ അംബാനി

112 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ 16 ാം സ്ഥാനത്തുണ്ട്. ടോപ് റാങ്കുള്ള ഇന്ത്യക്കാരനും അംബാനിയാണ്. ഒരു കാലത്ത് അംബാനിയെ ആസ്തിയില്‍ പിന്നിലാക്കിയ ഗൗതം അദാനി 84.2 ബില്യണ്‍ ഡോളറുമായി 20 ാം റാങ്കിലെത്തി. ഐടി കമ്പനി എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 40 ബില്യണ്‍ ഡോളറുമായി 44 ാം സ്ഥാനത്തുണ്ട്.

Tags: mukesh ambaniElon MuskMARK ZUCKERBERGgautam adaniBILL GATESMicrosoft CEOMelinda French Gatesshiv nadar
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies