തിരുവനന്തപുരം : ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണന് (എംസിഎച്ച്, സിടിവിഎസ് – എയിംസ്; പോസ്റ്റ്ഡോക്ടറൽ ഫെലോ, സിടിവിഎസ് & ഇസിഎംഒ; എഫ്എസിസി) അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) 2025 ലെ പ്രൊഫ. പോൾ ഡഡ്‌ലി വൈറ്റ് ഇന്റർനാഷണൽ സ്കോളർ അവാർഡ് ലഭിച്ചു. ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണൻ സഹ ഗവേഷകനായ പ്രൊഫ. സനൽ കുമാറുമായി ചേർന്ന് സമർപ്പിച്ച പ്രബന്ധമാണ് അവാർഡിന് അർഹമായത്.
ബഹിരാകാശ യാത്രികർ സ്‌പേസ് ഷട്ടിലുകളുടെ പുറത്തിറങ്ങി എന്തെങ്കിലും ജോലി (ഇവിഎ – എക്‌സ്‌ട്രാവെഹിക്കുലാർ ആക്ടിവിറ്റി) ചെയ്യേണ്ടി വരുമ്പോൾ അവിടെ ഉണ്ടാകുന്ന മർദ്ദ വ്യതിയാനം നിമിത്തം രക്തത്തിലുണ്ടാകാൻ സാധ്യതയുള്ള മൈക്രോബബിൾ കണ്ടെത്തുന്നതിലുള്ള പഠനമാണ് അവാർഡിന് അർഹമായഗവേഷണ പ്രബന്ധം, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച പ്രബന്ധമായി ഇത് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ കാർഡിയോളജിയുടെ പിതാവായി ആദരിക്കപ്പെടുന്ന പ്രൊഫ. പോൾ ഡഡ്‌ലി വൈറ്റിന്റെ പേരിലുള്ള ഈ അവാർഡ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശാസ്ത്ര സെഷനുകളിൽ അവതരിപ്പിക്കുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള അന്താരാഷ്‌ട്ര ഗവേഷണ പ്രബന്ധത്തിന് നൽകപ്പെടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണൻ CTVS GIMSR ഗീതം യൂണിവേഴ്സിറ്റിയുടെ മുൻ മേധാവിയും, നിലവിൽ AMTZ ആന്ധ്രാപ്രദേശിലെ IC SCR-ന്റെ വൈസ് ചെയർമാനും, GAPIO-യുടെ ഓണററി ഫെലോയും തിരുവിതാംകൂർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കാർഡിയാക് സർജറി പ്രൊഫസറുമാണ്.
ഐ എസ് ആർ ഓ യിലെ മുൻ സയന്റിസ്റ്റ് ആയ പ്രൊഫ. സനൽ കുമാർ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ ഏയ്റോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി നോക്കുന്നു.