കോഴിക്കോട്: പണിമുടക്കിനിടെ സിപിഎം നേതാക്കളുടെ ഭീഷണി. കോഴിക്കോടുള്ള മുക്കത്തെ മീൻ കടയിലെത്തിയാണ് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയത്. കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വിശ്വനാഥിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിലാണ് സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത്.
മാളുകളും സമരക്കാർ അടപ്പിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് സിപിഎം പ്രവർത്തകരുടെ അഭ്യാസം. കോഴിക്കോട് കെഎസ്ആർടിസി സ്റ്റൻഡിനുള്ളിലെ ഭക്ഷണശാലയും സമരാനുകൂലികൾ അടപ്പിച്ചു.
വിവിധയിടങ്ങളിൽ പൊലീസിന് നേരെ കല്ലേറും ആക്രമണങ്ങളുമുണ്ടായി. കൊല്ലത്തെ മരുന്ന് ഗോഡൗണിലും സിഐടിയുവിന്റെ ഗുണ്ടായിസമുണ്ടായിരുന്നു. ജീവനക്കാരെ മർദ്ദിക്കുകയും ഗോഡൗണിൽ നിന്നും ഇറക്കിവിടുകയും ചെയ്തു.