ഐ.വി.എഫിലൂടെ അമ്മയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി പ്രശസ്ത കന്നട നടിയും നർത്തകിയുമായ ഭാവന രാമണ്ണ. ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോവുകയാണെന്നും ആറുമാസം ഗർഭിണിയാണെന്നും 40 കാരി പറഞ്ഞു. നിറവയറിലുള്ള ചിത്രങ്ങളും പങ്കുവച്ചു. അവിവാഹിതയാണ് ഭാവന രാമണ്ണ.
‘ഇത് എന്റെ പുതിയ അധ്യായമാണ്. എന്റെ ഇരുപതുകളിലും മുപ്പതുകളിലും മാതൃത്വം എന്റെ മനസിൽ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്ക് 40 വയസ് തികഞ്ഞപ്പോൾ, ആ ആഗ്രഹം തടുക്കാൻ പറ്റാത്ത ഒന്നായി. എന്നാൽ അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ വഴി എളുപ്പമായിരുന്നില്ല. പല ഐ.വി.എഫ് ക്ളിനിക്കുകളും എന്നെ പൂർണ്ണമായും നിരസിച്ചു.
പിന്നീട് ഞാൻ ഡോ. സുഷമയെ കണ്ടുമുട്ടി. അവർ മുൻവിധികളില്ലാതെ സ്വീകരിച്ചു. അവരുടെ പിന്തുണയോടെ, എന്റെ ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗർഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്നേഹത്തോടെയും എന്നോടൊപ്പം നിന്നു. ചിലർ എന്നെ ചോദ്യം ചെയ്തു.
എന്റെ കുട്ടികൾക്ക് അച്ഛനില്ലായിരിക്കാം, പക്ഷേ കല, സംഗീതം, സംസ്കാരം, നിരുപാധിക സ്നേഹം എന്നിവയാൽ നിറഞ്ഞ ഒരു വീട്ടിലായിരിക്കും അവർ വളരുന്നത്. ആരോടും മത്സരിയാകാൻ വേണ്ടിയല്ല ഈ പാത തിരഞ്ഞെടുത്തത്. താമസിയാതെ, രണ്ട് കുഞ്ഞുങ്ങൾ എന്നെ അമ്മ എന്ന് വിളിക്കും,’ നടി പറഞ്ഞു.
Leave a Comment