ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടയത്. ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറ് ഹരിയാനയിലെ ഝജ്ജാറിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.
ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രഭവകേന്ദ്രത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷാംലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ സീസ്മിക് സോൺ (ഭൂകമ്പ മേഖല) IV ലാണ് ഡൽഹിയും പരിസരപ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇടയ്‌ക്കിടെ വളരെ നേരിയ ചലനങ്ങൾ അനുഭവപ്പെടാറുണ്ട്. ഫെബ്രുവരി 17 ന് പുലർച്ചെ 5:36 ന് മധ്യ ഡൽഹിയിലെ ധൗള കുവാനിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടിരുന്നു.
EQ of M: 4.4, On: 10/07/2025 09:04:50 IST, Lat: 28.63 N, Long: 76.68 E, Depth: 10 Km, Location: Jhajjar, Haryana.
For more information Download the BhooKamp App https://t.co/5gCOtjcVGs @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/uDNjvD8rWT— National Center for Seismology (@NCS_Earthquake) July 10, 2025