ഗുരുവായൂർ: പണിമുടക്കിന്റെ മറവിൽ പടിഞ്ഞാറേ നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. അനീഷ്, പ്രസാദ്, സുരേഷ് ബാബു, മുഹമ്മദ് നിസാർ, രഘു എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വഴിവാണിഭം നടത്തുന്ന ആളാണ് സിഐടിയു നേതാവായിട്ടുള്ള അനീഷ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനീഷ് എന്നാണ് വിവരം.
ഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലാണ് അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. ഹോട്ടൽ അടിച്ച് തകർത്ത അക്രമി സംഘം അതീവ സുരക്ഷ മേഖലയായ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒളിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വൈകിട്ട് ഗുരുവായൂരിൽ ഭക്ത സംഗമം നടത്തും.
ക്ഷേത്ര പരിസരത്ത് വൻ അക്രമമാണ് സിഐടിയു ഗുണ്ടാ സംഘം അഴിച്ചുവിട്ടത്. അനീഷ് അടക്കം കണ്ടാലറിയാവുന്നവർക്കെതിരെയാണ് ആദ്യം എഫ്ഐആർ ഇട്ടത്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. അൻപതോളം പേർ അക്രമി സംഘത്തിലുണ്ടാായിരുന്നു. എന്നാൽ വെറും അഞ്ച് പേർക്കെതിരെയാണ് നടപടിയുണ്ടായത്.