ചെന്നൈ: നായയുടെ കടിയേറ്റ 24 കാരൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. എംബിഎ ബിരുദധാരിയായ എഡ്വിൻ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ്.
രണ്ട് മാസം മുൻപാണ് യുവാവിന് തെരുവ് നായയുടെ കടിയേറ്റത്. നായ കടിച്ചകാര്യം യുവാവ് ആരോടും പറഞ്ഞിരുന്നില്ല . അതിനാൽ തന്നെ ചികിത്സ തേടാനും വൈകിയെന്നാണ് ലഭിക്കുന്ന വിവരം.
പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെ ബന്ധുക്കളാണ് യുവാവിനെ ഹൊസൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. താലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.















