കോട്ടയം: നാല് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ. കോട്ടയം കുറിച്ചിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നാല് അതിഥി തൊഴിലാളികൾ പിടിയിലായത്. പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായായിരുന്നു പരിശോധന.
പൊൻപുഴയിൽ ഒരു സ്വകാര്യ കമ്പനി കേന്ദ്രീകരിച്ചാണ് അതിഥി തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. പ്രദേശത്തേക്ക് ഇവർ വ്യാപകമായി കഞ്ചാവ് വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു.
കഞ്ചാവ് വിൽക്കാനായി പ്രതികൾ സ്ഥലത്തെത്തിയതോടെ പൊലീസ് വളഞ്ഞു. കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.















