മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷ വാതക ചോർച്ചയെ തുടർന്ന് മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എംആർപിഎൽ ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ ജീവനക്കാരനായ വിനായകിന് പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിലുഉള്ള ജീവനക്കാരൻ അപകടനില തരണം ചെയ്തു. ജോലിക്കിടെ ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് ചോർച്ച ഉണ്ടായതാണ് അപകടകാരണം. എംആർപിഎൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗമെത്തി ചോർച്ച അടച്ചതായി കമ്പനി അറിയിച്ചു . എംആര്‍പിഎല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗമെത്തി ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു.
അപകടത്തിന് ശേഷം, സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എംആർപിഎൽ ഗ്രൂപ്പ് ജനറൽ മാനേജർമാരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു.