കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ ഇസ്ലാമികവത്കരണത്തിന് സർക്കാർ കൂട്ടുനിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. കേരള എഡ്യുക്കേഷൻ റൂളിന് പകരം കേരള മുസ്ലീം റൂളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ ആരോപിച്ചു.
കേരളത്തിൽ വിദ്യാഭ്യാസ ചട്ടമായ കെഇആർ അനുസരിച്ചാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. എന്നാൽ അത് മുസ്ലീം എഡ്യുക്കേഷൻ റൂളായ എംഇആർ ആയി മാറിയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ഇസ്ലാമികവത്കരണം നടപ്പാക്കാനും അജണ്ടകൾ നടപ്പാക്കാനുമുള്ള മുസ്ലീം മതമേലദ്ധ്യക്ഷൻമാരുടെ ആസൂത്രണത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണ്.
ഇസ്ലാമിക പണ്ഡിതൻമാർ എന്ന് അവകാശപ്പെടുന്ന കുറെ വ്യക്തികൾ മതത്തിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെ എതിർക്കുകയാണ്.
ജെൻട്രൽ ന്യൂട്രൽ യൂണിഫോം കൊണ്ടുവന്നപ്പോൾ തങ്ങളുടെ പെൺകുട്ടികൾക്ക് ഇടാൻ പറ്റില്ലെന്ന് പറഞ്ഞ് അതിനെ എതിർക്കുന്നു. ഏത് കാര്യവും സിപിഎമ്മിനെ കൊണ്ട് സാധിപ്പിക്കാൻ കഴിയുമെന്ന പൂർണ്ണ ബോദ്ധ്യം മുസ്ലീം സംഘടനകൾക്കുണ്ട്. ഇതാണ് സമ്മർദ്ദ തന്ത്രം പയറ്റാൻ അവരെ പ്രാപ്തരാക്കുന്നത്. ഇതിനെതിരെ ഹൈന്ദവ സംഘടനകളുടെ ശക്തായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.