കൊച്ചി: എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്. ഉത്തരേന്ത്യക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇവരും പിടിയിലായിട്ടുണ്ട്. ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്.
പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും ഐടി പ്രോഫഷണലുകളും അടക്കം അക്ബർ അലിയുടെ വലയിൽ കുടുങ്ങിയെന്നും വിവരമുണ്ട്.
ഇന്നലെ ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അക്ബർ അലിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.
ഇടപ്പള്ളി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്ന് പറഞ്ഞാണ് ഇവർ എറണാകുളം സൗത്തിൽ വീട് വാടകയ്‌ക്ക് എടുത്തത്. വീടിന് മുൻവശത്തായി ചെറിയ ടീ സ്റ്റാളുണ്ട്. ഇതിന്റെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ആഢംബര കാറിൽ കറങ്ങി നടക്കുന്ന അക്ബർ അലിയാണ് പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി നൽകി വലയിൽ വീഴ്‌ത്തുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ഇയാൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.















