ഷിംല: ഹിമാചൽ പ്രദേശിൽ പറന്നുയർന്ന പാരാഗ്ലൈഡർ തകർന്നുവീണ് വിനോദസഞ്ചാരി മരിച്ചു. ഗുജറാത്ത് സ്വദേശിയായ സതീഷാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാരാഗ്ലൈഡർ പൈലറ്റ് സൂരജ് പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച കാംഗ്ര ജില്ലയിലെ ധർമ്മശാലയ്‌ക്കടുത്തുള്ള ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റിലാണ് സംഭവം. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു ജീവനക്കാരൻ വിനോദസഞ്ചാരിയെയും പൈലറ്റിനെയും പാരാഗ്ലൈഡറിൽ കയറ്റി കുന്നിൽ ചരിവിന്റെ താഴേക്ക് വിടുന്നത് കാണാം. എന്നാൽ പാരാഗ്ലൈഡർ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത പാറക്കെട്ടിൽ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.
A 25-year-old tourist from Gujarat’s Ahmedabad died after his paraglider crashed at a take-off site in Himachal Pradesh’s Indrunag on Monday evening.#Paragliding #Accident #Gujarat #Dharamshala #Dead #greaterjammu pic.twitter.com/tk4uj7hGjP
— Greater jammu (@greater_jammu) July 16, 2025
ഗുരുതരപരിക്കുകളോടെ സതീഷിനെ ധർമ്മശാലയിലെ സോണൽ ആശുപത്രിയിൽ പ്രവേശിപ്പിചു. തുടർന്ന് കൂടതൽ വിദഗ്ധ ചികിത്സയ്‌ക്കായി ടാൻഡ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴക്കാലം കണക്കിലെടുത്ത് ജൂൺ 15 മുതൽ ഇത്തരം സാഹസിക പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.















