നടൻ നിവിൻ പോളിക്കെതിരെ കേസ്. നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ ചിത്രം ആക്ഷൻ ഹീറോ ബിജു 2-ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കെസെടുത്തിട്ടുണ്ട്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ്.
‘മഹാവീര്യർ’ എന്ന സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 90 ലക്ഷം രൂപ ഷംനാസിന് നൽകാമെന്ന് ഉറപ്പ് നൽകുകയും ആക്ഷൻ ഹീറോ ബിജു 2 ന്റെ നിർമാണപങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറച്ചുവച്ചുകൊണ്ട് വിതരണാവകാശം മറ്റൊരു നിർമാതാവിന് നൽകിയെന്നാണ് ആരോപണം. തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യർ സിനിമയുടെ സഹനിർമാതാവായിരുന്നു ഷംനാസ്. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ വാദം.















