ലണ്ടൻ: സായ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിനോദ് ടന്നയുടെയും ഭാര്യയുടെയും ഇംഗ്ലണ്ടിലുള്ള സ്ഥാവര സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മുംബൈ സോണൽ ഓഫീസ് കണ്ടുകെട്ടി.
2017 ൽ ജയേഷ് ടന്ന എന്നയാൾ കൃറ്റകൃത്യങ്ങളിൽ നിന്നുള്ള പണം ഉപയോഗിച്ച് സ്വന്തമാക്കിയ ഭൂമിയും കെട്ടിടവും അടങ്ങുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഫ്ലാറ്റ് വാങ്ങുന്നവരെയും നിക്ഷേപകരെയും വഞ്ചിച്ച് തട്ടിയെടുത്ത പണമാണിതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം ജയേഷ് ടന്ന, ദീപ് ടന്ന (സായി ഗ്രൂപ്പ് ഓഫ് എന്റിറ്റികളുടെ പ്രൊമോട്ടർമാർ) എന്നിവർക്കെതിരെ മുംബൈ പോലീസ് ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ൽ ഇഡി അന്വേഷണം ആരംഭിച്ചു. ഈ കേസുകളിൽ മിക്കതിലും മുംബൈ പോലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 35.65 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.















