ചെന്നൈ: തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കരിമ്പുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ജനവാസമേഖലയിലൂടെ നടക്കുന്ന പുലികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. എന്നാൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ നാട്ടുകാർ ഭീതിയിലാണ്.
Rare & Remarkable Sighting🐆
Black panther along with 2 other leopards spotted in Nilgiris. pic.twitter.com/2GFOb6b4dg
— Kishore Chandran (@tweetKishorec) July 17, 2025
വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കരിമ്പുലിയെ ബഗീര എന്നാണ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ബഗീരയും സുഹൃത്തുക്കളും നടക്കാനിറങ്ങിയ അപൂർവ കാഴ്ചയാണിതെന്നും പർവീൺ കുറിച്ചു.
കഴിഞ്ഞ 16-ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. നീലഗിരിയിൽ പുള്ളിപ്പുലി ഇറങ്ങുന്നത് പതിവാണ്. എന്നാൽ കരിമ്പുലി ജനവാസമേഖലകളിൽ എത്താറില്ല. ഇത് അപൂർവകാഴ്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.















