കൊൽക്കത്ത: ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിനും വികസനത്തിനും ഇടയിൽ തടസം നിൽക്കുന്നത് മമതാ സർക്കാരാണെന്ന് മോദി പറഞ്ഞു. ദുർഗാപൂരിൽ 5,400 കോടിയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളമുള്ള ബിസിനസ് പ്രതിഭകളെ ആകർഷിക്കുന്ന ഇന്ത്യയുടെ ഒരു പുരോഗതിയുടെ കേന്ദ്രമായി പശ്ചിമ ബംഗാൾ അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ദുർഗാപൂർ, ബർധമാൻ, അസൻസോൾ തുടങ്ങിയ നഗരങ്ങൾ രാജ്യത്തിന്റെ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എന്നാലിന്ന് ബംഗാളിലെ യുവാക്കൾ തൊഴിൽ അവസരങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. പുതിയ വ്യവസായങ്ങൾ കൊണ്ടുവരുന്നതിന് പകരം നിലവിലുള്ളവ അടച്ചുപൂട്ടുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
#WATCH | West Bengal | Addressing a public rally in Durgapur, PM Narendra Modi says, “The poor condition of West Bengal can be changed. After the formation of the BJP government, West Bengal will become one of the top industrial states of the nation…”
(Video Source: DD News) pic.twitter.com/h4ZsO14dgt
— ANI (@ANI) July 18, 2025
തൃണമൂൽ സർക്കാർ “ഗുണ്ടാ നികുതി” സംസ്കാരത്തിലൂടെ നിക്ഷേപം തടയുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “സംസ്ഥാനത്തിന്റെ വിഭവങ്ങൾ മാഫിയയാണ് നിയന്ത്രിക്കുന്നത്. മന്ത്രിമാർക്കിടയിൽ വ്യാപകമായ അഴിമതിക്ക് സൗകര്യമൊരുക്കുന്നതിനായി സർക്കാർ നയങ്ങൾ അതിനനുസരിച്ച് തയ്യാറാക്കിയതാണ്,” പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ അധികാരമേറ്റാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ മുൻനിര വ്യാവസായിക സംസ്ഥാനങ്ങളിൽ ഒന്നെന്ന പദവി ബംഗാളിന് വീണ്ടെടുക്കാൻ കഴിയുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.