കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം നിസ്സാരമായി കാണാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
മിഥുന്റെ മരണം സർക്കാരിന്റെയും സ്ക്കൂൾ മാനേജ് മെൻ്റിന്റെയും അനാസ്ഥ മൂലം ഉണ്ടായതാണെന്നും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും വരെ ബിജെപി സമര രംഗത്തുണ്ടാകുമെന്നും, സംസ്ഥാനത്തെ ഭരണ സംവിധാനം പരാജയമെന്നതിന്റെ തെളിവാണ് മിഥുന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കാൻ അറിയില്ലങ്കിൽ സർക്കാർ രാജിവെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട അദ്ദേഹം ബി ജെ പി മിഥുന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നുള്ള ഉറപ്പും നൽകി. എന്നാൽ കുറ്റക്കാരെ വെറുതെ വിടാൻ അനുവദിക്കില്ലെന്നും കുറ്റക്കാർ അറസ്റ്റ് ചെയ്യപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.