തിരുവനന്തപുരം: ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. വാടാമ്പള്ളി ഗണേശമംഗലം സ്വദേശി റിയാദ് (32) നെയാണ് പിടികൂടിയത്.
പ്രതി തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂർ മേത്തല കീഴ്‌ത്തുളി സ്വദേശിയായ യുവാവിൽ നിന്നും ആനാപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. എന്നാൽ വിസ ശരിയാക്കി നൽകാതെ വാങ്ങിയ പണവുമായി പ്രതി മുങ്ങുകയായിരുന്നു.
തുടർന്ന് യുവാക്കളുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒളിവിൽ കഴിയവേ രഹസ്യമായി നെടുമ്പാശ്ശേരി വഴി ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കവെ യാണ്എ അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ റിയാദിനെ തടഞ്ഞ് വെച്ച് വിവരം തൃശൂർ റൂറൽ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.