കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരമാണെന്ന് തെളിയിക്കുന്ന ഇലക്ട്രോണിക്ക് തെളിവുകൾ ഉണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ പറഞ്ഞു.എ ഡി എം കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴി ഉണ്ട്.അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി പി ദിവ്യ വേട്ടയാടപ്പെടുകയാണ്. വ്യക്തി താല്പര്യവും രാഷ്‌ട്രീയ താല്പര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ. കുറ്റപത്രം ഹൈക്കോടതി അടക്കം പരിശോധിച്ചതാണ്. കുറ്റപത്രം നിലനിൽക്കില്ല, പിപി ദിവ്യ നിരപരാധി ആണ്.
പി പി ദിവ്യ സ്വയം ആരോപണം ഉന്നയിച്ചതല്ല.അതിന് ആസ്പദമായ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കുറ്റപത്രം റദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും വിശ്വൻ പറഞ്ഞു.
ലാൻഡ് റവന്യൂ ഡെപ്യൂട്ടി കമ്മീഷണറുടേത് പാതി വെന്ത അന്വേഷണം ആണെന്നും, പ്രതിഭാഗത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും വിശ്വൻ പറഞ്ഞു.















