ആക്ഷൻ-പാക്ക്ഡ് ത്രില്ലർ ചിത്രം കിംഗിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്. ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ നാടുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും നടൻ സുഖം പ്രാപിച്ചുവരികയാണെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
പരിക്കേറ്റതിനുപിന്നാലെ താരം ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയതായും നിലവിൽ യുകെയിൽ കുടുംബത്തോടൊപ്പമാണുള്ളതെന്നുമാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും പൂർണ്ണ ഇടവേള എടുക്കാൻ ഡോക്ടർമാർ ഷാരൂഖിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ ഷാരൂഖിന്റെ മകൾ സുഹാന ഖാന്റെ ബിഗ് സ്‌ക്രീനിലെ അരങ്ങേറ്റ ചിത്രമാണ്. നേരത്തെ നെറ്റ്ഫ്ലിക്സിന്റെ ‘ദി ആർക്കീസ്’ എന്ന ചിത്രത്തിലൂടെയാണ് സുഹാന ബോളിവുഡിലേക്കുള്ള വരവറിയിച്ചത്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, അനിൽ കപൂർ, അഭയ് വർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു,















