ആലപ്പുഴ : ദേശീയപാതയിലെ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ അടിപ്പാത സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിനിതിൻ ഗഡ്കരിയെ കാണും.
ഈ വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റെയും നിതിൻ ഗഡ്കരിയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, മേഖലാ പ്രസിഡന്റ് എൻഹരി തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ ചേർന്ന് ജനങ്ങളുടെ ഭീമ ഹർജി രാജീവ് ചന്ദ്രശേഖർക്ക് കൈമാറി..
“ദേശീയ പാതയിലെ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിൽ അടിപ്പാത എന്നത് പതിനായിരക്കണക്കിന് മനുഷ്യരുടെ ആവശ്യമാണ്. ഹരിപ്പാട് ക്ഷേത്രത്തിലെ ആറാട്ട് പാത, കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലേക്കുള്ള വഴി, താമല്ലാക്കൽ ജുമാ മസ്ജിദ്, കുമാരപുരം സെൻ്റ് മേരീസ് പള്ളി തുടങ്ങിയ ആരാധനാലയങ്ങളെയും അടിപ്പാത ഇല്ലാത്തത് ബാധിക്കും. പദ്ധതി തയ്യാറാക്കിയപ്പോൾ ഇടപെടാത്ത സ്ഥലം എംഎൽഎയും എംപിയുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ. പ്രദേശത്ത് അടിപ്പാത വേണമെന്ന ആവശ്യത്തോട് ബിജെപി എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി ശേഖരിച്ച ഭീമഹർജ്ജിയും നിരവധി സംഘടനകൾ നൽകിയ നിവേദനങ്ങളും സംസ്ഥാന അധ്യക്ഷന് കൈമാറി. ഈ ആവശ്യത്തിനായി സംസ്ഥാന അധ്യക്ഷൻ അടുത്തയാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരിജിയെ നേരിൽക്കാണും. അദ്ദേഹത്തിന്റെ അപ്പോയിൻ്റ്മെൻ്റ് ഇന്ന് തന്നെ സംസ്ഥാന അധ്യക്ഷൻ എടുക്കുകയും ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ K Soman ജി മേഖല അധ്യക്ഷൻ ശ്രീ N Hari BJP എന്നിവരും ഒപ്പമുണ്ടായിരുന്നു”: തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.















