ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
“ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയെ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു, അദ്ദേഹത്തിന്റെ ഊഷ്മളമായ മാർഗ്ഗനിർദ്ദേശം ലഭിച്ചു. തന്റെ വിലപ്പെട്ട സമയം എനിക്ക് നൽകിയതിന് പ്രധാനമന്ത്രി ജിക്ക് ഹൃദയംഗമമായ നന്ദി!” എന്നായിരുന്നു പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം യുപി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചത്.
ഒദ്യോഗിക കൂടിക്കാഴ്ചകളിൽ പുതിയ ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിയമനവും 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും പ്രധാന ചർച്ചകളിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദിയുടെ വാരണാസി സന്ദർശനവും ചർച്ചകളിൽ ഇടം നേടി. ഞായറാഴ്ച യുപി മുഖ്യമന്ത്രി മീററ്റിൽ നടക്കുന്ന മതപരമായ ആഘോഷങ്ങളിലും പങ്കെടുക്കും.















