തിരുവനന്തപുരം: ശബരിമല അയ്യപ്പസേവാ സമാജം (SASS) കൊങ്കൺ പ്രാന്തിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം കഴിഞ്ഞ ദിവസം ചേർന്നു. ചെമ്പൂരിലെ സ്വാമിനാഥ് ഹോട്ടലിൽ വച്ചായിരുന്നു യോഗം. SASS നാഷണൽ വർക്കിങ് ചെയർമാൻ ശ്രീ മുരുഗൻ സെൽവൻ ഉദ്‌ഘാടനം ചെയ്തു.
നാഷണൽ ടീം അംഗങ്ങളായ ടി.ബി ശേഖർ, ഈ റോഡ് രാജൻ, പ്രകാശ് പൈ, പ്രഭാകരൻ നായർ, രാജൻ ബാബു, ഗിരീഷ് നായർ എന്നിവരും കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി അഡ്വ. കുമാർ വൈദ്യനാഥൻ, ട്രഷറർ ശശാങ്ക് ഷാ, മോഹനൻ നായർ എന്നിവരും സന്നിഹിതരായിരുന്നു.
SASS ന്റെ മുഖ്യ സേവനങ്ങളായ അന്നദാനം, ശുചിത്വ സേവാ, അയ്യപ്പ യോഗം, ശബരിമല തീർത്ഥയാത്ര, സമാജത്തിന് സമകാലീന ലോകത്തിലുള്ള പ്രഭാവം എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നവംബറിൽ നടൻ ഉദ്ദേശിക്കുന്ന വിശ്വമോഹനം എന്ന ആധ്യാത്മിക സംഗീത പരിപാടിയുടെ ലോഗോ അനാച്ഛാദന ചടങ്ങും നടന്നു.
മുംബൈയിൽ നിന്നും 38 തവണയിൽ കൂടുതൽ സ്വാമിമാരെ കൂടി ശബരിമല യാത്ര ചെയ്ത മുരുഗൻ ഗുരുസ്വാമിയെ പരാമഗുരു സ്ഥാനം നൽകി ആദരിച്ചു. ആശാ മിഥുൻ സാസ് പ്രാർത്ഥന ചൊല്ലി തുടങ്ങിയ യോഗം , കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി അഡ്വ. കുമാർ വൈദ്യനാഥൻ യോഗനടപടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ശശാങ്ക് ഷാ കൃതജ്ഞത അർപ്പിച്ചു.















