കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപോവുകയായിരുന്നുവെന്നാണ് നിഗമനം. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസിൽ.
കുടുംബാംഗങ്ങൾക്കൊപ്പം മാമ്പുഴയിലെ കീഴ്മാട് കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഇവർ സ്ത്രമായി കുളിക്കുന്ന കടവാണിത്. പുഴയിൽ മുങ്ങിത്താന്ന നാസിലിനെ ഏറെ നേരത്തെ തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.















