എറണാകുളം: കൊല്ലം സ്വദേശിനി അഖിലയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് അഖിലയെ ആൺസുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി ബിനു പൊലീസിനോട് പറഞ്ഞു.
വിവാഹം കഴിക്കണമെന്ന് അഖില നിരന്തരം നിർബന്ധിപ്പിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇക്കാര്യം പറഞ്ഞ് തന്നെ നാണംകെടുത്തിയിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അമിതമായി മദ്യം കഴിച്ചതിന് ശേഷമാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ് അഖിലയെ ലോഡ്ജ് മുറിയിൽ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അഖിലയുടെ ആൺസുഹൃത്തായ നേര്യമംഗലം സ്വദേശിയായ ബിനു എൽദോസാണ് പ്രതി. ആലുവ പമ്പ് ജംഗ്ഷന് സമീപമുള്ള ലോഡ്ജ് മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവും അഖിലയും ഏറെ നാളെയായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് അഖില ബിനുവുമായി വഴക്കിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.















