തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവ ഡോക്ടർ എംഡിഎഎയുമായി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി ഡോ.സുധേവ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടിയിരുന്ന മണലുവിള സ്വദേശി മനോജിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സുധേവ് ജോലി ചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് ബസ് മാർഗമാണ് ഇവർ നെയ്യാറ്റിൻകരയിൽ എത്തിയത്. പൊലീസ് സ്പെഷൽ സ്ക്വാഡാണ് ബസ് സ്റ്റാൻഡിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. യുവാക്കളെ പൊലീസ് സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി.















