താനെ: ഡോക്ടറെ കാണാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട റിസ്പഷനിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ച് രോഗിയുടെ ബന്ധു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ ഗോപാൽ ഝാ എന്നയാൾ ക്ലിനിക്കിലേക്ക് ഒരു രോഗിക്കൊപ്പം എത്തുന്നതായി കാണാം. ഇവർക്കൊപ്പം മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എന്നാൽ ഡോക്ടർ മറ്റൊരു മെഡിക്കൽ പ്രതിനിധിയുമായി ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനാൽ ഒരു നിമിഷം പുറത്ത് കാത്തിരിക്കാൻ റിസ്പഷനിസ്റ്റ് മറുപടി നൽകി.
मुंबई से सटे कल्याण में एक प्राइवेट हॉस्पिटल में मरीज के परिजनों ने रिसेप्शन पर मौजूद लड़की को बेहरमी से पीटा.
रिसेप्शन पर मौजूद लड़की ने मरीज के परिवार को बोला कि डॉक्टर अभी बिजी है, इस पर मरीज का परिवार गुस्से में आया और लड़की के साथ मारपीट करने लगा. pic.twitter.com/iyje69ihTU
— Vivek Gupta (@imvivekgupta) July 22, 2025
എന്നാൽ ഇതിൽ കുപിതനായ യുവാവ് റിസപ്ഷനിസ്റ്റിന് നേരെ ആക്രോശിക്കുകയും മുടിയിൽ പിടിച്ച് തറയിൽ ഇടിക്കുകയും ചെയ്തു. ക്ലിനിക്കിലെ മറ്റുള്ളവർ അയാളെ തടയുന്നതിന് മുമ്പ് തന്നെ യുവതി ചവിട്ടേറ്റ് നിലത്തുവീണിരുന്നു. എന്നാൽ വീണ്ടും പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുന്ന യുവാവിനെ കൂടെ നിന്നവരാണ് പിടിച്ചുമാറ്റുന്നത്. ഇയാൾക്കെതിരെ മൻപാഡ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















