തിരുവനന്തപുരം: ASI ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു.















