കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അഞ്ചംഗ സംഘം. വംശീയാധിക്ഷേപം നടത്തിയാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
23 കാരനായ ഛൺപ്രീത് സിംഗാണ് ആക്രമണത്തിനിരയായത്. ജൂലൈ 19-നായിരുന്നു സംഭവം നടന്നത്. സംഭവ സമയത്ത് യുവാവിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. “ഇന്ത്യക്കാരാ..” എന്ന് വിളിച്ചുകൊണ്ടാണ് അക്രമികൾ യുവാവിന് നേരെ പാഞ്ഞടുത്തത്. തുടർന്ന് യുവതിയുടെ മുന്നിൽവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്ന യുവതിയെയും മർദ്ദിക്കാൻ ശ്രമിച്ചു.
✨Indian #student Charanpreet Singh brutally #attacked in Adelaide by 5 men shouting #racial slurs. 🚨Hospitalised after unprovoked #assault near #Kintore Ave. 👮Police took statements but no charges yet. 🆘#TheIndianSun
🔗 https://t.co/BXZQ93X6Vy pic.twitter.com/tO5ExzWNpf
— The Indian Sun (@The_Indian_Sun) July 19, 2025
ആക്രമണത്തോടൊപ്പം അധിക്ഷേപ പരാമർശവും ഉണ്ടായിരുന്നു. റോഡിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അക്രമികൾ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിൽ യുവാവിന്റെ മുഖത്തെ എല്ലുകൾ പൊട്ടുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലാണ് യുവാവ്. സംഭവത്തിൽ കേസ് അന്വേഷണം ആരംഭിച്ചു.















