പാലക്കാട് : കഞ്ചാവ് കേസ് പ്രതി കോടതിയിൽ നിന്ന് മുങ്ങി . പാലക്കാട് അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരായ കഞ്ചാവ് കേസ് പ്രതി കേസ് പരിഗണിക്കുന്നതിനിടെ മുങ്ങുകയായിരുന്നു.
ഒറ്റപ്പാലം പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി നസീം നാസറാണ് കോടതിയിൽ നിന്നും മുങ്ങിയത്. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.















