കോഴിക്കോട്:വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്റ്റേഷൻ പരിധിയിലെ തലക്കുളത്തൂരിൽ വീട്ടിൽ അതിക്രമിച്ചു കേറി ഭീഷണിപ്പെടുത്തിയ തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തലക്കുളത്തൂർ സ്വദേശിനിയുടെ വീട്ടിലേക്ക് പ്രതി മരകായുധവുമായി അതിക്രമിച്ചു കയറി വാതിൽ പൊളിച്ചു അകത്തു കയറി യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയും, കൊല്ലുമെന്നും ഭീഷണിപെടുത്തുകയും,ചെയ്യുകയായിരുന്നു.
അറെസ്റ്റിലായ പ്രതിയെ കോടതിയിൽഹാജരാക്കി.















