കോഴിക്കോട് : വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായിയുവാവ് പിടിയിൽ. കൊളത്തറ തൊണ്ടിയിൽ പറമ്പ് സ്വദേശി മുല്ല വീട്ടിൽ മുഹമ്മദ് അസ്ലം നെയാണ് നല്ലളം പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 9 ഓളം ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.















