തിരുവനന്തപുരം: വിഴിഞ്ഞത്ത് അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ സ്വദേശിനിയായ രാജമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് 18 കാരിയായ അനുഷ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ജീവനൊടുക്കുന്നതിന് മുമ്പ് രാജം അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു.
ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേഷനം നേടിയിരുന്നു. ക്ലാസ് തുടങ്ങാനിരിക്കെയാണ് സംഭവം. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.
രാജത്തിന്റെ മകൻ രണ്ടാം വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞ് മകന്റെ ആദ്യ ഭാര്യ വീട്ടിലെത്തിയിരുന്നു. ഇതിന് സഹായിച്ചത് അനുഷയാണെന്ന് ആരോപിച്ചാണ് അയൽവാസിയായ പ്രതി പെൺകുട്ടിയെ അസഭ്യം പറഞ്ഞത്. തുടർന്ന് വീട്ടിലേക്ക് പോയ അനുഷ മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു.















