ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. സീതയുടെ ശരീരത്തിലെ പരുക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായത് തന്നെയെന്നാണ് പൊലീസ് കണ്ടെത്തിയത്.
സീതയുടെ കഴുത്തിൽ കണ്ട പരുക്കിന് കാരണം വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചതാണ്. കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടു വരുമ്പോഴും ആണ് വാരിയെല്ലുകൾ ഒടിഞ്ഞത്.
കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് ഫൊറൻസിക് സർജൻ പറഞ്ഞത്. റിപ്പോർട്ട് രണ്ടാഴ്ടക്കകം പൊലീസ് കോടതിയിൽ സമർപ്പിക്കും
കാട്ടാന ആക്രമണമാകാം കാരണമെന്നു നേരത്തെ പൊലീസ് പറയുമ്പോൾ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. ഫോറെൻസിക്ക് – പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾക്കു പൊലീസ് സ്ഥിരീകരണം നൽകാത്തതിനാൽ ദുരൂഹത തുടരുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് സീതയെ എടുത്തെറിഞ്ഞെന്നാണു ഭർത്താവ് ബിനു പറയുന്നത്.















