കാന്തപുരം അബൂബക്കർ മുസ്ലിയാർ വെറും മുതലെടുപ്പ് വീരനാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത്. കാന്തപുരവുമായി ബന്ധമുള്ള വ്യക്തികൾ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്ന കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാന്തപുരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടി ആരിഫ് ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പ്.
കേന്ദ്രത്തെ തള്ളാനും, കാന്തപുരത്തിനെ വാഴ്‌ത്താനും കിട്ടിയ അവസരം മാധ്യമങ്ങളും ആഘോഷിച്ചതോടെ, കാര്യങ്ങൾ കൂടുതൽ അപകടത്തിലാവുകയാണെന്ന് ആരിഫ് ഹുസൈൻ പറയുന്നു. “രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു” എന്നും തള്ളി മറിച്ച് നടന്നവർ ഒക്കെ ഇന്ന് എവിടെയാണ്. കാന്തപുരം എന്തോ വലുത് ചെയ്തു, അത് ഇസ്ലാമിന്റെ നന്മയാണ് എന്നൊക്കെ വെച്ച് കീച്ചിയവർ ഒക്കെ മാളത്തിൽ ഒളിക്കുന്നതാണ് ഇനി നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കുന്തമൊടിഞ്ഞ കാന്തപുരം..!
സ്വന്തം ലെറ്റർപാടിൽ കത്ത് അടിച്ചിറക്കിയപ്പോഴേ പറഞ്ഞു..
ഇത് ഉഡായിപ്പാണ് എന്ന്..
ഇന്നിപ്പോ കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ തന്നെ തള്ളി പറഞ്ഞിരിക്കുന്നു…
“കാന്തപുരം എന്നൊരാളുമായോ ശിങ്കിടികളായോ ഒരു ചർച്ചയും നടത്തിയിട്ടില്ല” എന്ന്..!
കൂടാതെ ബാക്കി അറബി അറിയുന്ന മൊല്ലാക്കമാരുടെ വക വേറെ..!
കാന്തപുരം വെറും മുതലെടുപ്പ് വീരൻ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു…
“രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു” എന്നും തള്ളി മറിച്ച് നടന്നവർ ഒക്കെ ഒന്ന് ഈ വഴിക്ക് വന്നിട്ട് പോണം..!
ഓർക്കുക…
തലാലിനെ അരുംകൊല ചെയ്ത കുറ്റത്തിനാണ് നിമിഷക്ക് ശിക്ഷ വിധിക്കപ്പെട്ടത്…
ആ ശിക്ഷ വധശിക്ഷയായിപ്പോയി എന്നത് മാത്രമാണ് എനിക്കുള്ള പരാതി…
അതല്ലാതെ, തലാലിനെ മോശക്കാരനാക്കി നിമിഷയെ വെള്ളരിപ്രാവായി വാഴ്‌ത്തുന്നതിനോട് യോജിപ്പില്ല…
കാന്തപുരത്തിന്റെ രംഗപ്രവേശം ഈ തരം വാദങ്ങൾക്ക് ബലമേകുകയും, കരുണ നൽകേണ്ട കുടുംബം ഇന്ന് കൂടുതൽ ശക്തമായി വധശിക്ഷവേണം എന്ന നിലപാടിൽ നിൽക്കുന്ന കാഴ്ചയാണ് സാധ്യമാക്കിയത്.
കേന്ദ്രത്തെ തള്ളാനും, കാന്തപുരത്തിനെ വാഴ്‌ത്താനും കിട്ടിയ അവസരം മാധ്യമങ്ങളും ആഘോഷിച്ചതോടെ, കാര്യങ്ങൾ ഇന്ന് കൂടുതൽ പരുങ്ങലിലാണ്.
കാന്തപുരം എന്തോ വലുത് ചെയ്തു, അത് ഇസ്ലാമിന്റെ നന്മയാണ് എന്നൊക്കെ വെച്ച് കീച്ചിയവർ ഒക്കെ മാളത്തിൽ ഒളിക്കുന്നതാണ് ഇനി നല്ലത്…
ആലപ്പുഴയിലെ കടപ്പുറത്ത് പിന്നെ ‘വെളി’ മണലായത് കൊണ്ട് മാളം ഉണ്ടാക്കാൻ എളുപ്പമാണ്…
എന്തായാലും ചുമരിൽ തുളയുണ്ടാക്കാതെ നോക്കണം..!
ആ സൈസാണ് ചില തട്ടമിട്ട മത ജീവികൾ..!
എന്തായാലും ഇതിങ്ങനെ ഇപ്പൊ പറയരുത് എന്നും പറഞ്ഞു തീട്ടൂരം ഇറക്കുന്നവരോട് പറയാൻ ഉള്ളത്…
നിങ്ങൾ കുറെ തള്ളിയില്ലേ…
ഇനി ഞാൻ കുറച്ച് തള്ളട്ടെ..















