കൊച്ചി: മൃഗസ്‌നേഹികളെ തെരുവുനായ്‌ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നും, മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം എന്നും കേരളാ ഹൈക്കോടതി പരാമർശം. മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി കീര്‍ത്തന സരിനടക്കം ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്‌നേഹികളോടായി കോടതിയുടെ പരാമര്‍ശം.
“മൃഗങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പക്ഷെ, അതിനുമേലാണ് മനുഷ്യന്റെ അവകാശം. മൃഗസ്‌നേഹികള്‍ തയ്യാറാണെങ്കില്‍ നായക്കളെ പിടിച്ചുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കാം. നിങ്ങള്‍ അസോസിയേഷന്‍ രൂപീകരിക്കൂ”മനുഷ്യന് റോഡിലൂടെ നടക്കണം. എവിടെ വേണമെങ്കിലും കൊണ്ടുപോയ്‌ക്കോള്ളു. പണം നല്‍കാന്‍ മൃഗസ്‌നേഹികള്‍ തയ്യാറാണ്. പക്ഷെ, എവിടേയ്‌ക്ക് കൊണ്ടുപോകും? നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോ…എനിക്കറിയാം വേദന..തെരുവനായകളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ . ചില്ലു കൊട്ടാരത്തിലിരുന്നു പലതും പറയാം. നടപ്പാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗ്ഗം എന്തെന്ന് സര്‍ക്കാര്‍ അടക്കം എല്ലാവരും പറയണം.”…-കോടതി പറഞ്ഞു.
കണ്ണൂരില്‍ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു. ദയാവധമൊന്നും പരിഹാരമല്ല. ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക. മൃഗസ്‌നേഹികളെ തെരുവുനായ്‌ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം,നോക്കിക്കോളു. മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം- ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.
വന്യജിവി ആക്രമണത്തെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതുപോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
മനുഷ്യന്‍ മൃഗങ്ങളെ കടിച്ചാല്‍ മാത്രമല്ല മൃഗങ്ങള്‍ മനുഷ്യനെ കടിച്ചാലും കേസെടുക്കണം. തെരുവുനായക്കള്‍ മുനുഷ്യനെ കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ഉത്തരവാദിയാകും. തെരുവുനായ കടിച്ചാല്‍ എഫ്‌ഐആര്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ക്കാനും നിര്‍ദ്ദേശിച്ചു.
ഈ വര്‍ഷം ഇതുവരെ തെരുവുനായ്കള്‍ എത്രപേരെ കടിച്ചു, എത്ര പേര് മരിച്ചു, സംസ്ഥാനത്ത് എത്ര തെരുവുനായ്കളുണ്ട്, നായക്കള്‍ക്കായി എത്ര ഷെല്‍ട്ടര്‍ റൂമുകള്‍ നിര്‍മ്മിച്ചു എന്നീ വീവരങ്ങള്‍ പത്ത് ദിവസത്തിനകം അറിയിക്കാനും നിര്‍ദ്ദേശിച്ചു.
ഹര്‍ജികള്‍ ഓഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.














