കൊല്ലം: സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാപ്രദർശനം. കൊല്ലം പുനലൂരാണ് സംഭവം. കേസിൽ ഓട്ടോറിക്ഷ ഡ്രൈവറും ഇളമ്പൽ സ്വദേശിയുമായ ശിവപ്രസാദിനെ അറസ്റ്റ് ചെയ്തു. പുനലൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം.
സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് പ്രതി സ്കൂളിനകത്ത് അതിക്രമിച്ച് കയറിയത്. സ്കൂളിന് പുറത്തെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്ന് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. അദ്ധ്യാപകർ വിവരമറിയിച്ചതോടെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥിനികളുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെയും പ്രതിയാണ് ഇയാൾ.















