ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമിയുടെയും മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ആണവനിലയത്തിലെ മുഴുവൻ ജീവനക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
റഷ്യയിലും ജപ്പാനിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റഷ്യയുടെ കാംചാട്ക തീരത്ത് വൻഭൂചലനവുമുണ്ടായി. റിക്ടർ സ്കെയിലിൽ 8.8 ശതമാനം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമിയുമുണ്ടായിരുന്നു. യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജപ്പാനിലെ വിവിധ തീരങ്ങളിൽ 45 സെന്റീമീറ്ററോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു. പസഫിക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ്-കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.















