ന്യൂഡൽഹി: ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസിൽ നടൻ പ്രകാശ് രാജ് ഇഡിക്ക് മുന്നിൽ ഹാജരായി. ഹൈദരാബാദ് ബഷീർബാഗിലെ ഇഡി ഓഫീസിലാണ് പ്രകാശ് രാജ് ഹാജരായത്. സൈബരാബാദ് പൊലീസ് സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് 29 സെലിബ്രിറ്റികളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
താരങ്ങളായ പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്ക് ഇഡി നോട്ടീസ് അയച്ചു. 2016-ൽ പ്രകാശ് രാജ് പ്രമോട്ട് ചെയ്ത ജംഗ്ലി റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് താരത്തിനെതിരെ കേസെടുത്തത്.
എന്നാൻ, ബെറ്റിംഗ് ആപ്പ് കമ്പനിയുമായുള്ള കരാർ അവസാനിച്ചുവെന്നും 2017-ന് ശേഷം ഗെയിം ആപ്ലിക്കേഷനുകൾ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റും ഇഡി അന്വേഷിക്കുന്നുണ്ട്.















